പന്തളം: വ്യാസവിദ്യാലയത്തിന്റെ 22ാം വാർഷികം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. മാലക്കര ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഫ്‌ളവേഴ്‌സ് ടി.വി ഫെയിം ദേവനാരായണൻ ഗാനാലാപനം നടത്തി. മാവേലിക്കര വിദ്യാധിരാജ സൈനിക സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സന്തോഷ് മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി അംഗം സന്തോഷ് കുമാർ കെ.ജി , വിദ്യാലയ സമിതി സെക്രട്ടറി ശരവണൻ ആർ .നാഥ് , ഹെഡ്മിസ്ട്രസ് ശരണ്യ , സ്റ്റാഫ് സെക്രട്ടറി ചന്ദ്രപ്രഭ, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഡി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. സ്‌കൂളിന്റെ സ്ഥാപകാംഗമായിരുന്ന ജയപ്രകാശിന്റെ അനുസ്മരണ പ്രഭാഷണംജെ. കൃഷ്ണകുമാർ നടത്തി.