കോന്നി : കോന്നി കെ.എസ്.ആർ.ടി. സി ഓപ്പറേറ്റിംഗ് സ്റ്റേഷനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൈനാമുക്ക് കൊട്ടകുന്നേൽ മൂക്കന്നൂർ മേലേതിൽ ഗോപാലന്റെയും രമണിയുടെയും മകൻ അനു (33) ആണ് മരിച്ചത്. ബസിന്റെ പുറകിലായി ശനിയാഴ്ച വൈകിട്ട് ആറരയോടെ ആണ് മൃതദേഹം കണ്ടത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോന്നി പൊലീസ് കേസെടുത്തു.