1
കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ടൗണിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം.

മല്ലപ്പള്ളി : വയനാട് പൂക്കോട് വെറ്റിറിനറി കോളേജ് വിദ്യാർത്ഥിയും, നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയകേസിലെ മുഴുവൻ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി..സക്കറിയ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പി.ജി.ദിലീപ് കുമാർ, എം.കെ.സുബാഷ് കുമാർ, മാന്തനം ലാലൻ, ലിൻസൺ പരോളിക്കൽ, സാം പട്ടേരി, റെജി പണിക്കമുറി, സുനിൽ നിറവുപുലം, കെ.ജി. സാബു, എം.ജെ. ചെറിയാൻ, അലിക്കുഞ്ഞ് റാവുത്തർ, സിന്ധു സുബാഷ്, ജ്ഞാനമോണി മോഹനൻ, ഷൈബി ചെറിയാൻ, സൂരജ് മന്മമദൻ, ഷിജി ജോർജ്, സനീഷ് അടവിക്കൽ, കെ.പി. സെൽവകുമാർ, റെജി ചാക്കോ, ദേവദാസ് മണ്ണൂരാൻ, ശ്രീജിത്ത്‌ തുളസീദാസ്, ബിന്ദു ഷാജി, അനീഷ് .കെ . മാത്യു, മുന്ന വസിഷ്oൻ, വി.കെ. പദ്മാനന്ദ്, കരുണാകരൻ നായർ, ജേക്കബ് ചക്കാനിക്കൽ, കൃഷ്ണൻ കുട്ടി മുള്ളൻ കുഴി, സുനിൽ കോച്ചേരി, സണ്ണി കടവുമണ്ണിൽ, ഷിബു കൊല്ലറക്കുഴി, ബിജു കുളങ്ങര, ബാബു മേലേക്കുറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.