women

മല്ലപ്പള്ളി : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതാദിനാചരണം നടത്തി. യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് കെ.രാജാരേവതിജൻ നായർ ഉദ്ഘാടനം ചെയ്തു. വനിതായൂണിയൻ പ്രസിഡന്റ് സി.പി.ഓമനകുമാരി അദ്ധ്യക്ഷതവഹിച്ചു. വനിതാ യൂണിയൻ സെക്രട്ടറി ബിന്ദു അനിൽകുമാർ, വൈസ് പ്രസിഡന്റ് ഗീതാവിജയകുമാർ, യൂണിയൻ സെക്രട്ടറി കെ.ജി.ഹരീഷ് എന്നിവർ പങ്കെടുത്തു.