പത്തനംതിട്ട : മീനമാസ പൂജകൾക്കും ഉത്സവത്തിനുമായി ശബരിമല ക്ഷേത്രനട 13ന് തുറക്കും. 16നാണ് കൊടിയേറ്റ്. പൈങ്കുനി ഉത്രദിനമായ 25ന് പമ്പയിൽ ആറാട്ട് നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് കൊടിമരച്ചുവട്ടിൽ പറയിടുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ദേവസ്വം ബോർഡ് ഏർപ്പെടുത്തും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി എന്നിവർ കാർമ്മികരാകും.
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് രാവിലെ 11ന് മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പമ്പാ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ യോഗം ചേരും.