04-ekarogyam
പന്തളം നഗരസഭയിലെ 12-ാം വാർഡ് കുടുംബശ്രീ കമ്മ്യൂണിറ്റി വോളന്റിയർമാർക്കുള്ള ഏകാരോഗ്യം പദ്ധതി പ്രകാരമുള്ള പരിശീലന പരിപാടി ഡോ. നിഷാ മാത്യൂ (സി.എം ആശുപത്രി) ഉദ്ഘാടനം ചെയ്യുന്നു

പന്തളം : പന്തളം നഗരസഭയിലെ 12-ാം വാർഡ് കുടുംബശ്രീ കമ്മ്യൂണിറ്റി വോളന്റിയർമാർക്കുള്ള ഏകാരോഗ്യം പദ്ധതി പ്രകാരമുള്ള പരിശീലന പരിപാടി കൗൺസിലർ കെ.വി.പ്രഭ അദ്ധ്യക്ഷതയിൽ നടന്നു. ഡോ.നിഷാ മാത്യൂ (സി.എം ആശുപത്രി) ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് നീതു, സെക്രട്ടറി അനിത എസ്.നായർ, അംഗങ്ങളായ ശാന്തി, രഞ്ജിനി, സുജാബീഗം, വിവിധ കുടുംബശ്രീയിൽ നിന്നുമുള്ള അംഗങ്ങൾ മുതലായവർ പങ്കെടുത്തു.