04-ksfe

പത്തനംതിട്ട : പൊതുമേഖലാ സ്ഥാപനങ്ങളെ ഏകീകരിക്കുമ്പോൾ കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റെർപ്രൈസസിനെ ഒഴിവാക്കണമെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ വിരോധം മൂലം നടത്തുന്ന അന്യായ സ്ഥലം മാറ്റൽ നടപടി പിൻവലിക്കണം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. എ.അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ആന്റോ ആന്റണി.എം.പി ഉദ്ഘാടനം ചെയ്തു. എ.സുരേഷ് കുമാർ, ജ്യോതി ഉണ്ണികൃഷ്ണൻ, എസ്.സുശീലൻ, ജി.ജയചന്ദ്രൻ പിള്ള, എം.ബിനു, എസ്.സുജീവ്, എസ്.ആർ.ശരൺ എന്നിവർ പ്രസംഗിച്ചു.