
പത്തനംതിട്ട: വാക്‌സിൻ നയരൂപീകരണം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
അഞ്ചുവയസിനു താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും. ഇന്നലെ നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് വീടുകളിലെത്തി മരുന്ന് നൽകും.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. കുടുംബക്ഷേമ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. വി.മീനാക്ഷി വിഷയാവതരണം നടത്തി. ജില്ല കളക്ടർ എ.ഷിബു, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ, ആരോഗ്യ ഡയറക്ടർ ഡോ. കെ.ജെ.റീന, സ്‌റ്റേറ്റ് മാസ് എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എൻ.അജയ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എസ്.ശ്രീകുമാർ, ജില്ല മെഡിക്കൽ ഓഫീസ് ആർ.സി.എച്ച് ഓഫീസർ കെ.കെ.ശ്യാംകുമാർ, ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആർ.എം.ബിജു തുടങ്ങിയവർ പങ്കെടുത്തു.