
വള്ളിക്കോട് : വയനാട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് പ്രൊഫ.ജി.ജോൺ, ഡി.സി.സി സെക്രട്ടറി സജി കൊട്ടക്കാട്, വാർഡ് അംഗങ്ങളായ വള്ളിക്കോട് വിമൽ, ലിസ്സി ജോൺസൺ, പദ്മാബാലൻ, സുഭാഷ് നടുവിലെതിൽ, ടി.എസ്. തോമസ്, വർഗീസ് കുത്തുകല്ലുംപാട്ട്, വൈ.മണിലാൽ, സാംകുട്ടി പുളിക്കത്തറയിൽ, ബാബു നാലാംവേലിൽ, ബിജു തടത്തിൽ, വിശ്വനാഥൻ നായർ, അച്ചൻകുഞ്ഞ്, ബാബുക്കുട്ടി, ഫിലിപ്പ് കിടങ്ങിൽ, സാബു തോളൂർ, ഷീല ജോസഫ്, ജനാർദ്ധൻ പിള്ള എന്നിവർ നേതൃത്വം നൽകി.