water
ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ പട്ടികജാതി പദ്ധതി പ്രകാരം വാട്ടർ ടാങ്കിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ് നിർവഹിക്കുന്നു.

ചെന്നീർക്കര: ചെന്നീർക്കര പഞ്ചായത്ത് പട്ടികജാതി വിഭാഗങ്ങൾക്ക് വാട്ടർ ടാങ്ക് പദ്ധതി പ്രകാരമുള്ള ടാങ്കുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോർജ്ജ് തോമസ് നിർവഹിച്ചു.. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി ആദ്ധ്യക്ഷത വഹിച്ചു. രഞ്ജിനി അജിത്, സജി ജോൺ, അന്നമ്മ ജിജി, ലീല കേശവൻ, ബിന്ദു ടി. ചാക്കോ, നീതു രാജൻ, ലാൽ എസ്. എന്നിവർ പ്രസംഗിച്ചു.