 
ചെങ്ങന്നൂർ : പ്രസിദ്ധമായ പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപെരുനാളിനോടനുബന്ധിച്ചുള്ള സമൂഹസദ്യ നടത്തി. ചെങ്ങന്നൂർ ഭദ്രാസന അധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. പികെ കോശി ഉൾപ്പെടെ മുപ്പതോളം വൈദികർ സമൂഹസദ്യയിൽ പങ്കെടുത്തു. 10000ൽ അധികം വിശ്വാസികൾ സമൂഹസദ്യയിൽ പങ്കെടുത്തു. ഭക്തിനിർഭരമായ റാസ രണ്ടു ദിവസങ്ങളിലായി നടത്തി.