പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ 53 ശാഖകളുടേയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ 31-ാമത് കുമ്പഴ ശ്രീനാരായണ സ്തൂപികാ വാർഷികവും ശ്രീനാരായണ കൺവെൻഷനും 8ന് ആരംഭിക്കും. കുമ്പഴ ശ്രീനാരായണ നഗറിൽ രാവിലെ 5.30ന് പള്ളിയുണർത്തൽ, 5.40 നിർമ്മാല്യദർശനം, 6.30ന് മഹാഗണപതിഹോമം, 7.30ന് ഉഷ:പൂജ, വൈകിട്ട് 6ന് ദീപാരാധന എന്നിവ നടക്കും. കുമ്പഴ ശ്രീനാരായണ സ്തൂപികാ വാർഷിക സമ്മേളനത്തിന്റെയും ശ്രീനാരായണ കൺവെൻഷന്റെയും ഉദ്ഘാടനം 9ന് രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നിർവഹിക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ സ്വാന്തന സഹായ വിതരണം മുൻസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ നിർവഹിക്കും. പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് , യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ വിക്രമൻ, കെ.ആർ അജിത് കുമാർ, ഇന്ദിരാമണിയമ്മ, വിമല ശിവൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.സലിംകുമാർ, എസ്. സജിനാഥ്, പി.കെ പ്രസന്നകുമാർ, പി.വി രണേഷ്, കെ.എസ് സുരേശൻ, മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ കെ.ആർ സലിലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി ജോ.സെക്രട്ടറി ശ്രീജു സദൻ, എംപ്ലോയിസ് ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സി.കെ സജികുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ഹരിലാൽ .കെ, എംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീപ് .ബി, സെക്രട്ടറി സുധീഷ് .എസ് എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ സ്വാഗതവും എസ്.എൻ.ഡി.പി 4932-ാം കുമ്പഴ ടൗൺ ബ്രാഞ്ച് പ്രസിഡന്റ് കെ.പി സുമേഷ് കൃതജ്ഞതയും പറയും. 11.30ന് വൈക്കം മുരളി ശ്രീനാരായണ ദാർശനിക പ്രഭാഷണം നടത്തും. 12.30ന് ഗുരുപ്രസാദ വിതരണം, 1.30ന് സൗമ്യ ഇ.അനിരുദ്ധനും, 3ന് ബിജു പുളിയ്ക്കലേടത്തും പ്രഭാഷണം നടത്തും. സമാപന ദിനമായ 10ന് രാവിലെ 10മുതൽ തൃപ്പൂണിത്തുറ ഗവ.സംസ്‌കൃത കോളേജ് അസി. പ്രൊഫസർ കാഞ്ഞിരമറ്റം നിത്യനികേതന ആശ്രമം സ്വാമിനി നിത്യചിന്മയി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് ഗുരുപ്രസാദ വിതരണം, 2മുതൽ സ്വാമി നാരായണ ഋഷിയുടെ നേതൃത്വത്തിൽ സത്സംഗവും നടക്കും.