കുമ്പഴ : ചാലുംകരോട് എ.ജി.ജയിംസിന്റെ ഭാര്യ കുഞ്ഞമ്മ ജയിംസ് (62) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീഡ്രലിൽ. കുമ്പഴ എലിപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ : ജിനി ജയിംസ് (ബഹ്‌റിൻ), ജിനു ജയിംസ്, ജിബി ജയിംസ് (യു.കെ). മരുമക്കൾ: തിരുവനന്തപുരം അമ്പലക്കാട് ബിജോവില്ലയിൽ ബിജോ ഉമ്മൻ (ബഹ്‌റിൻ), ഓമല്ലൂർ കടുവിനാൽ പുത്തേത്ത് ബീന അച്ചൻകുഞ്ഞ് (സൗദി), നിരണം വടശ്ശേരിൽ തെക്കേതിൽ ഷിജി ആനി ചാക്കോ (യു.കെ).