പന്തളം: എസ്എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ എരുമക്കുഴി ശാഖയിലെ പ്രതിഭാസംഘവും പ്രതിഷ്ഠാ വാർഷിക മഹോത്സവവും യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ലോകം മാതൃകയാകേണ്ട മഹത് വ്യക്തിത്വത്തിനുടമയാണ് ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുരേഷ് ,വൈസ് പ്രസിഡന്റ് പി.ഗംഗാധരൻ യൂണിയൻ കൗൺസിലർ എസ്.ആദർശ്, ബി.സുധാകരൻ,മനോജ് എന്നിവർ സംസാരിച്ചു.