കോന്നി: സംസ്ഥാന ലൈബ്രറി കൗൺസിൽ കോന്നി പബ്ലിക്ക് ലൈബ്രറിക്ക് അനുവദിച്ച വനിത വയോജന പുസ്തക വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ലൈബ്രറി അനക്‌സ് ഹാളിൽ ലൈബ്രറിയൻ എൻ.വി.ജയശ്രീ, കല്ലറേത്ത് എ.ചെമ്പകവല്ലിക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കും വനിതകൾക്കും പുസ്തകം വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളി മോഹൻ,എസ് കൃഷ്ണകുമാർ, ജി.ഉഷ, രേമാംബിക, വി.ലത,ഇന്ദുകല, തങ്കമണി ശേഖർ, പി.കെ. സോമൻ പിള്ള എന്നിവർ സംസാരിച്ചു.