kadapra
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കടപ്ര പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് നിഷാ അശോക നിർവഹിക്കുന്നു

തിരുവല്ല: കടപ്ര പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോക നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കടപ്ര പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു പണിക്കർ, സ്റ്റാഫ് നേഴ്സുമാരായ ജിൻസി, ഷെബീന, ദൃശ്യ, ആഗ്നസ്, ഉദയകുമാരി എന്നിവർ സംസാരിച്ചു.