bjp

പത്തനംതിട്ട : കർഷകമോർച്ച ജില്ലാ അദ്ധ്യക്ഷൻ ശ്യാം തട്ടയിലിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കി. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാർട്ടി വിരുദ്ധ നടപടികൾക്കുമാണ് നടപടി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏറെ നാളായി സോഷ്യൽ മീഡിയയിലൂടെ ശ്യാം ബി.ജെ.പി നേതൃത്വത്തിന് എതിരായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതാണ് നടപടിയിൽ കലാശിച്ചത്.