04-pn-viswanathan
ഡോ.പി എൻ വിശ്വനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക സമ്മേളനം പ്രശസ്ത ഗ്രന്ഥകാരനും . ചലച്ചിത്ര സംവിധായകനുമായ ഡോ: മധു ഇറവങ്കര ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റ് രക്ഷാധികാരി ഡോ: എ.വി ആനന്ദരാജ്, പ്രസിഡന്റ് എം എൻ ശിവദാസൻ . സെക്രട്ടറി അശോക് ബാബു, ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, എം അനിൽകുമാർ, മോഹൻ റാവു. കെ.രവി , അജേന്ദ്രൻ തുടങ്ങിയവർ സമീപം

പത്തനംതിട്ട: ഡോ.പി എൻ വിശ്വനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഗ്രന്ഥകാരനും ചലച്ചിത്ര സംവിധായകനുമായ ഡോ: മധു ഇറവങ്കര പറഞ്ഞു. ട്രസ്റ്റിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡന്റ് എം.എൻ ശിവദാസൻ . അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോക് ബാബു പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് പാസാക്കി., ട്രസ്റ്റ് രക്ഷാധികാരി ഡോ.ഏ.വി.ആനന്ദ രാജ് ഡോ.മധു ഇറവങ്കരയെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഉദയൻ പാറ്റൂർ, കോർഡിനേറ്റർ സുരേഷ് മുടിയൂർകോണം, ട്രഷറർ ഷാനുൽ ടി. .സെക്രട്ടറിമാരായ ആർ.കാർത്തികേയൻ, എൻ.ശിവരാമൻ,എം.അനിൽകുമാർ , കനകമ്മ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.