kattil
കവിയൂർ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ് കുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: കവിയൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന വൃദ്ധർക്ക് കട്ടിൽ പദ്ധതിയുടെ ഭാഗമായി കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്എം .ഡി ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ആർ.സി.നായർ, രാജശ്രീ കെ.ആർ, അനിതാ സജി, സിന്ധു വി.എസ്, റേയ്ച്ചൽ വി.മാത്യു, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ എസ്, അങ്കണവാടി വർക്കർമാരായ ശ്രീനാ കെ.ജി, ഉമാദേവി എന്നിവർ പ്രസംഗിച്ചു. 3,81,500 രൂപ ചെലവഴിച്ച് 104 വൃദ്ധർക്കാണ് കട്ടിൽ നൽകിയത്.