റാന്നി :റാന്നി ബ്ലോക്ക്ഓഫീസ് പരിസരത്ത് കുട്ടിയിട്ടിരുന്ന ചപ്പുചവറുകളും, വാഹനത്തിൽ നിന്നും ഊരിമാറ്റി വച്ചിരുന്ന പഴയടയറുകൾക്കും തീ പിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.