
പത്തനംതിട്ട : കർഷക തൊഴിലാളി യൂണിയൻ ഓമല്ലൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ കൺവെൻഷൻ ചേർന്നു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പാവങ്ങളുടെ പടയണി എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന വിശദീകരണയോഗത്തിന്റെ ഭാഗമായിട്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഇ.കെ.ബേബി അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി പി.കൃഷ്ണദാസ്, ഏരിയാസെക്രട്ടറി അനീഷ് വിശ്വനാഥ്, സി.പി.എം ഓമല്ലൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ആർ.ബൈജു, ഏരിയാകമ്മിറ്റി അംഗം ജെ.ഇന്ദിരാദേവി എന്നിവർ സംസാരിച്ചു.