
പന്തളം:കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറത്തറ ഗോപാലൻ 34ാം രക്തസാക്ഷിത്വ ദിനാചരണം നടത്തി. അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സഖറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എം.ജി. കണ്ണൻ ,അഡ്വ.സി.എൻ തൃദീപ്, നൗഷാദ് റാവുത്തർ, എം.ജി. രമണൻ, മണ്ണിൽ രാഘവൻ, സി കെ. രാജേന്ദ്രപ്രസാദ് ,സുനിതാവേണു, വല്ലാറ്റൂർ വാസുദേവൻ പിള്ള, എബിൻ തോമസ്, ചെറുവള്ളിൽ ഗോപകുമാർ, തുളസി ഭായിയമ്മ, പ്രകാശ് പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.