അടൂർ : നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ്, സി.പി.ഐ കൗൺസിലർമാർ. യോഗം തുടങ്ങിയപ്പോൾത്തന്നെ യു.ഡി. എഫ് കൗൺസിലർമാർ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. നേരത്തെ കൂടിയ കൗൺസിലിന്റെ മിനിട്സ് തിരുത്തിയ നടപടിയിൽ ചെയർപേഴ്സൺ മറുപടി പറഞ്ഞതിന് ശേഷം മാത്രമേ അജണ്ട ചർച്ച ചെയ്യാൻ സമ്മതിക്കു എന്ന് അവർ പറഞ്ഞു. ഇതോടെ ബഹളമായി. ചർച്ച ചെയ്യാനിരുന്ന റോഡ് പണികളുടെ കരാർ സംബന്ധിച്ച നാല് അജണ്ടകൾ പാസാക്കിയതായി പറഞ്ഞ് ചെയർപേഴ്സൺ ഇറങ്ങിപ്പോയി.ഈ നടപടിക്കെതിരെ സി.പി.ഐയിലെ ഡി.സജിയുടെ നേതൃത്വത്തിൽ നാല് കൗൺസിലർമാർ വിയോജന കുറിപ്പ് നൽകി പുറത്തിറങ്ങി .യു.ഡി. എഫ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വി.ശശികുമാർ,ഗോപു കരുവാറ്റ,അനൂപ് ചന്ദ്രശേഖർ,റീനാ ശാമുവൽ, സുധാ പദ്മകുമാർ,ബിന്ദുകുമാരി, ശ്രീലക്ഷ്മി ബിനു, അനു വസന്തൻ, ലാലി സജി എന്നിവർ നേതൃത്വം നൽകി