
ചെങ്ങന്നൂർ : പാണ്ടനാട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപതട്ടിപ്പിൽ പ്രതിഷേധിച്ചു നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനിശ്ചിതകാലസത്യഗ്രഹ സമരം തുടരുന്നു. മൂന്നാംദിവസം മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത് ശ്രീരംഗം ഉദ്ഘാടനം ചെയ്തു. നിക്ഷേപ തുക തിരികെ നൽകുക, തിരിമറി നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പ്രതിഷേധസമരത്തിൽ കൂട്ടായ്മ ചെയർമാൻ കെ.ബി.യാശോധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ശ്യാംസദൻ, കെ.ജെ.ജോൺസൺ, സുകു ശാമുവേൽ, എൻ.വി.വർഗീസ്, ഡോ.സൈലാസ്, ജെയ്‌സൺ ചാക്കോ, കോശി, സാറാമ്മ, വത്സല, രാധാകൃഷ്ണൻ, രമണി എന്നിവർ പ്രസംഗിച്ചു.