chittayam

തുമ്പമൺ : കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ തുമ്പമൺ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അദ്ധ്യക്ഷത വഹിച്ചു. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, പന്തളം ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം.മധു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലാലി ജോൺ, രേഖാ അനിൽ, രജിത കുഞ്ഞമോൻ, ജൂലി ദിലീപ്, സന്തോഷ് കുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രം മാനേജർ ഡോ.എസ്.ശ്രീകുമാർ, ആർദ്രം നോഡൽ ഓഫീസർ അംജിത്ത് രാജീവൻ എന്നിവർ പങ്കെടുത്തു.