room

പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറിയുടെ ഉദ്ഘാടനവും താക്കോൽ കൈമാറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാം പി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ വിജി ശ്രീവിദ്യ, സാറാമ്മ ഷാജൻ, ജിജി ചെറിയാൻ മാത്യു, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഗ്രാമപഞ്ചായത്ത് അംഗം എം.ആർ.അനിൽകുമാർ, അമ്പിളി, സുജാത, ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആനന്ദ് എസ്.വിജയ് എന്നിവർ പങ്കെടുത്തു. 30 പഠനമുറികളാണ് സജ്ജമാക്കിയത്.