bjp

ചെങ്ങന്നൂർ : വാർഷിക പദ്ധതികൾ താറുമാറായി കിടക്കുന്ന ചെങ്ങന്നൂർ നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതി​ൽ ബി.ജെ.പി കൗൺ​സി​ലർമാർ പ്രതിഷേധിച്ചു. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിന് ശേഷം കൗൺസിലർമാർ നഗരസഭ കവാടത്തിൽ കുത്തി​യി​രുന്ന് പ്രതിഷേധി​ക്കുകയായി​രുന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടീലീഡർ മനു കുഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെകട്ടറി അജി ആർ.നായർ, ട്രഷറർ എസ്.വി.പ്രസാദ്, മണ്ഡലം സെൽ കൺവീനർ രോഹിത് പി.കുമാർ, മുൻസിപ്പൽ പ്രസിഡന്റ് കെ.കെ.വിനോദ്കുമാർ, കൗൺസിലർമാരായ ശ്രീദേവി ബാലകൃഷ്ണൻ, എസ്.സുധാമണി, സിനി ബിജു, ആതിര ഗോപൻ, ഇന്ദുരാജൻ എന്നിവർ നേതൃത്വം നൽകി.