
കലഞ്ഞൂർ: കലഞ്ഞൂർ ഗവ.എൻ.എം.എൽ.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഇടത്തറ പെരുന്താളൂർ ജംഗ്ഷനിൽ പഠനോത്സവം നടത്തി. അടൂർ സി.ആർ.സി കോഓർഡിനേറ്റർ ഷീബ ഉദ്ഘാടനം നിർവഹിച്ചു. അടൂർ ബി.പി.സി ഷഹന, സിനി ബാബു ജോർജ്, എസ്.എം.സി ചെയർമാൻ രാജേഷ്, ഹെഡ്മിസ്ട്രസ് ആർ.സി.ജയ, സിന്ധു ടീച്ചർ എന്നിവർ പ്രസംഗിച്ചു. സ്‌കൂളിലെ ഒരു വർഷത്തെ പഠന മികവ് കുട്ടികൾ അവതരിപ്പിച്ചു. നൂറ് കണക്കിന് പ്രദേശവാസികൾ പഠന മികവ് കാണുവാൻ എത്തി. മികവുകളും കലാപരിപാടികളും കാണികളിൽ കൗതുകമായി.