meeting

തിരു​വല്ല : ഉപജില്ലാ പ്രഥമാദ്ധ്യാപക ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന പ്രഥമാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. എ.ഇ.ഒ മിനികുമാരി വി.കെയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ.മാത്യു ടി.തോമസ് എൽ.എൽ.എ ഉദ്ഘാടനം ചെയ്തു. മാർത്തോമാ സഭാ സിനിയർ വികാരി ജനറൽ റവ.ജോർജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയി ടി.മാ​ത്യു, എ​ച്ച്.എം ഫോറം സെക്രട്ടറി കുറിയാക്കോസ്‌ തോമസ്, രശ്മി സി നായർ , മേരി സൈബു, ആശ.എം എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ ദീപ്തി.എം, ഹുസൈൻ ചാവടി, മൈമുന.എം, ഗീതാദേവി, ബെൻസി മോൾ.എം, ലീമോൾ ആനി പീറ്റർ, എലിസ ബേത്ത് തോമസ്, സിനി വി.ഉമ്മൻ, മേരിക്കുട്ടി ജേക്കബ്, ആശാജേക്കബ്, ബിനു വർഗീസ്, എലിസബേത്ത് സഖറിയ എന്നിവർ മറുപടി പ്രസംഗംനടത്തി.