
ഇലവുംതിട്ട : മൂലൂർ സ്മാരക ജംഗ്ഷനു സമീപം റബർതോട്ടത്തിനോടു ചേർന്നുള്ള വസ്തുവിലെ അടിക്കാടുകൾക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വൈദ്യുതിലൈനുകൾ ഷോർട്ടായി ചിതറിയ തീപ്പൊരി ഉണങ്ങിയ പുല്ലിലേക്ക് പടരുകയായിരുന്നു. സമീപത്ത് ട്രാൻസ്ഫോർമറിലേക്ക് തീ പടരാതിരിക്കാൻ പ്രദേശവാസികൾ ശ്രദ്ധിച്ചു. ഇലവുംതിട്ടയിൽ നിന്ന് പൊലീസും പത്തനംതിട്ടയിൽ നിന്ന് സീനിയർ ഫയർ ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ അജു, പ്രവീൺ മൻസൂർ, ഡേവിഡ് എന്നിവരടങ്ങിയ സംഘവും എത്തിയാണ് തീ അണച്ചത്.