കൊ​ടുമൺ : ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഐയ്ക്കാട് വടക്ക് ജയഹിന്ദ് ലൈബ്രറിയിൽ നടത്തിയ ശാസ്ത്രാവബോധ ക്ലാസ് കൊടുമൺ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് രാജൻ. ഡി. ബോസ് വിഷയാവതരണം നടത്തി. അമ്പിളി, ഡി. പ്രസാദ്, ടി. എൻ സരസ്വതി, ഷാജു. വി, സജു. റ്റി, സുരേന്ദ്രൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു . പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സ്റ്റാലിൻ മറുപടി നൽകി. പരിഷത്ത് യൂണിറ്റ് സെക്രട്ടറി ആർ ഷാജി സ്വാഗതവും ലൈബ്രറി സെക്രട്ടറി എം. ടി. പ്രസന്നൻ നന്ദിയും പറഞ്ഞു.