
പത്തനംതിട്ട: തന്റെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ കാര്യമുള്ളതല്ലെന്ന് പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി പറഞ്ഞു. ബി.ജെ.പിയുടെ ശക്തരായ നേതാക്കളിൽ ഒരാളാണ് പി.സി ജോർജ്. അദ്ദേഹത്തിന് തന്നോട് പിണക്കമില്ല. ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും. പി.സി ജോർജും മകൻ ഷോൺ ജോർജും താൻ ഉൾപ്പടെയുള്ള കേരളത്തിലെ മുഴുവൻ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കും.
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചശേഷം വിശ്രമ ജീവിതം നയിക്കുന്ന വ്യക്തിയാണ് എ.കെ ആന്റണി. അദ്ദേഹത്തിന്റെയും എന്റെയും രാഷ്ട്രീയം വ്യത്യസ്തമാണ്. അദ്ദേഹത്തിനോട് ബഹുമാനമുള്ള വ്യക്തിയാണ് താനെന്നും ആനിൽ ആന്റണി പറഞ്ഞു.