05-parumala

പത്തനം​തിട്ട : ആഗോള തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ ആദ്ധ്യാത്മിക സംഘടനാ വാർഷികം പരുമല സെമിനാരി മാനേജർ ഫാ.കെ.വി.പോൾ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഷിജു ജോൺ അദ്ധ്യക്ഷത വഹിച്ചു. ആഗോള തീർത്ഥാടന കേന്ദ്ര പ്രഖ്യാപന വാർഷികവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. കുര്യൻ വർഗീസ് കോർ എപ്പിസ്‌കോപ്പ, ഫാ.ജോം മാത്യു, ട്രസ്റ്റി റോയി വർഗീസ്, സെക്രട്ടറി ബിജു ജോർജ്, എം.മോനിക്കുട്ടി, ശ്രേയ മേരി ജിജോ, എലിസബത്ത് ജേക്കബ്, ആനി ചെറിയാൻ, ഷാജി.എം.പി, റീബി അന്ന ജേക്കബ്, ബിബിൻ റോയ്, അന്ന ബിജു, ഐസക്ക് മിഖായേൽ എന്നിവർ പ്രസംഗിച്ചു.