ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ മാലിന്യ സംസ്കരണ ബിൻ സ്ഥാപിച്ചു. കെ.കെ സദാനന്ദന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രമാ മോഹൻ ഉദ്ഘാടനം ചെയ്തു. മറിയക്കുട്ടി കെ.പി പ്രദീപ്, ബിനു കുമാർ, അനു.ടി, മഞ്ജു, സ്മിത വട്ടയത്തിൽ, സാലി.കെ, പുഷ്പ കുമാരി, ബിന്ദു എം.ബി. തോമസ് ഏബ്രഹാം, വിജയകുമാർ, സെക്രട്ടറി ജയൻ അസി. സെക്രട്ടറി ലിസ, ഹെൽത്ത് ഇൻസ്പെക്ടർ മാജിദ് എന്നിവർ സംസാരിച്ചു.