06-mahila-congress
മഹിളാ കോൺഗ്രസ്സ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഗീത ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഗീത ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സുധാ നായർ, ലീലാ രാജൻ, സിന്ധു സുബാഷ്, മേഴ്‌സി പാണ്ഡ്യത്ത്, മേഴ്‌സി സാമുവേൽ, ജിജി ജോൺ മാത്യു, പ്രസിതാ രഘു, വസന്ത ശ്രീകുമാർ, രജ്ജിനി സുനിൽ, നിർമ്മല മാത്യൂസ്, ബീനാ സോമൻ, സുജാത മോഹൻ, രാധാമണി, റെയ്ച്ചൽ മാത്യു, ജ്ഞാന മണിമോഹൻ, ശ്രീദേവി ബാലകൃഷ്ണൻ, ലാലി ജോൺ, മഞ്ചു വിശ്വനാഥ്, മിനിമോൾ ജോസ്, ബിന്ദു ബിനു, സജിനി മോഹൻ, അനിത വിനോദ്, കുഞ്ഞുഞ്ഞമ്മ ജോസഫ്, സൂസൻ മേബിൾ എന്നിവർ പ്രസംഗിച്ചു.