
റാന്നി : കാട്ടാനകളെ തുരത്താൻ നടപടി വൈകുന്നതിൽ കോതമംഗലത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കന്മാരെ സമരപന്തലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇട്ടിയപ്പാറയിൽ പുനലൂർ - മൂവാറ്റുപ്പുഴ സംസ്ഥാന പാത അരമണിക്കൂറോളം ഉപരോധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. സലീൽ സാലി, സുനിൽ കുമാർ, ബെനോനി തോമസ്, അനീഷ് ചാക്കോ,ആൽഫിൻ പുത്തൻകയ്യാലയ്ക്കൽ, ആൺസൺ, വിജോ വാലയിൽ എന്നിവർ പ്രസംഗിച്ചു.