photo
വാഴമുട്ടം നാഷണല്‍ സ്ക്കൂളില്‍ ഗണിത വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന മാത്ത് ഒളിമ്പ്യാഡ് ഗണിതശാസ്ത്ര അദ്ധ്യാപകന്‍ രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വാഴമുട്ടം : നാഷണൽ യു.പി സ്‌കൂളിൽ നടന്ന മാത്സ് ഒളിമ്പ്യാഡ് സമാപിച്ചു. സമാപന സമ്മേളനം കോന്നി അമൃത വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്ന രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ രാജേഷ് ആക്ലേത്ത്, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ,അമൃത സ്‌കൂൾ മുൻ ഹെഡ്മിസ്ട്രസ് ശ്യാമളാദേവി , ഗണിത ശാസ്ത്ര അദ്ധ്യാപികമാരായ ലക്ഷ്മി .ആർ. നായർ, ഹരിത ബാബുജി എന്നിവർ പ്രസംഗിച്ചു.