
പന്തളം: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് ഇന്നലെ പന്തളത്ത് വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. പന്തളം എൻ.എസ്.എസ് മെഡിക്കൽ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിയ അദ്ദേഹം രോഗികളെയും ഡോക്ടർമാരെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും ജീവനക്കാരെയും കണ്ട് സൗഹൃദം പങ്കുവച്ചു. ചിത്രാ ആശുപത്രിയിലുമെത്തി ഡോക്ടർമാരെയും രോഗികളെയും ജീവനക്കാരെയും കണ്ടു. പന്തളം ലയൺസ് ക്ലബ്ബിൽ നടന്ന എൻജിനീയർമാരുടെ പരിപാടിയിലും പങ്കെടുത്തു. കുരമ്പാലയിലെ ചില കേന്ദ്രങ്ങളിലും തട്ട മേഖലകളിലും സന്ദർശനം നടത്തി. സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് മെമ്പർ പി.ബി.ഹർഷകുമാർ, ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതി കുമാർ, ജില്ലാ കമ്മിറ്റി അംഗം ലസിത നായർ, ഏരിയ കമ്മിറ്റി അംഗങ്ങളായ രാധാരാമചന്ദ്രൻ , ജി.പൊന്നമ്മ, രവിശങ്കർ, എസ്.കൃഷ്ണകുമാർ,സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം അഡ്വ.സതീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.