06-anil-antony

പന്തളം: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി ഇന്നലെ രാവിലെ വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ദർശനം നടത്തി. ബി.ജെ.പി ജില്ലാജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ, പന്തളം മുൻസിപ്പൽ ചെയർപേഴ്‌സൺ സുശീല സന്തോഷ്,
മണ്ഡലം പ്രസിഡന്റ് ജി.ഗിരീഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻശിവ , ബി.ജെ.പി ജില്ല സെക്രട്ടറി റോയ് മാത്യു, പന്തളം നഗരസഭാ കൗൺസിലർമാരായ പി.കെ.പുഷ്പലത, സൂര്യ എസ്.നായർ, കെ.സീന, ഐ റ്റി സോഷ്യൽ മീഡിയ ജില്ല കൺവീനർ വിജയൻ കരിങ്ങാലിൽ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബിനു നരേന്ദ്രൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി വിജയ കുമാർ പള്ളിക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ ഓഫീസ് സന്ദർശിച്ച അനിൽ ആന്റണിയെ യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് ഷാൾ അണിയിച്ച് സ്വീകരിച്ചു.