കുളനട: മഹാകവി പന്തളം കേരളവർമ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായിരുന്ന പി.ജി.ശശികുമാർ വർമ്മയുടെ നിര്യാണത്തിൽ വായനശാലയിൽ ചേർന്ന യോഗം അനുശോചിച്ചു. വായനശാല വൈസ് പ്രസിഡന്റ് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.അജയകുമാർ, അമ്മിണിയമ്മ, പി.ടി.രാജപ്പൻ, പി.ആർ.മോഹൻദാസ്, പി.രാഘവ വർമ്മ, പി.എൻ.നാരായണ വർമ്മ, ആർ.കെ.ജയകുമാര വർമ്മ, വി.പി.രാജേശ്വരൻ നായർ, ഉണ്മ മോഹൻ, പ്രൊഫ. സാജുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.