തിരുവല്ല: ഫേസ് ഒഫ് തിരുവല്ല ഫൗണ്ടേഷന്റെ ഡ്രീംഹോം പദ്ധതിയിലൂടെ നിരാലംബരായ അമ്മയ്ക്കും മകൾക്കും കരുതലിന്റെ തണലേകി. പാലിയേക്കര സ്വദേശിനിയായ വീട്ടമ്മയ്ക്കും മകൾക്കുമാണ് അന്തിയുറങ്ങാൻ വീട് ലഭിച്ചത്. 2018ലെ പ്രളയത്തിൽ ഇവരുടെ വീട് തകർന്നതോടെയാണ് പുതിയ വീട് നിർമ്മിച്ചു നൽകാൻ ഫേസ് ഒഫ് തിരുവല്ല ഫൗണ്ടേഷൻ തീരുമാനിച്ചത്. സൗജന്യ സേവനവുമായി നിരവധി ആൾക്കാരും പിന്തുണയുമായി എത്തിയതോടെ പണികൾ വേഗത്തിലായി. കിഴക്കുംമുറി പുല്ലേലിൽ ഗിരീഷും പ്രകാശും പണികൾക്ക് മേൽനോട്ടം വഹിച്ചു. വിൻസെന്റ് മാത്യു പെയിന്റിംഗ് ജോലികൾ ചെയ്തുകൊടുത്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള താക്കോൽദാനം നിർവഹിച്ചു. സെക്രട്ടറി സിബി തോമസ് പണിക്കരുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ശീതൾ, മുൻസിപ്പൽ കൗൺസിലർ റീന വിശാൽ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി.റാഫെൽ ഫൗണ്ടേഷൻ ഭാരവാഹികളായ രാഹുൽ മോഹൻദാസ്, വിൻസെന്റ്, ജിഷ മേരിദാസ്, ബിന്ദു ബിനു, അരുൺ കണ്ണൻ, ജെഫിൻ ജോർജ്, ലിബിൻ എന്നിവർ പ്രസംഗിച്ചു. നിബു മാരേട്ടിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ വീടാണിത്.