
പത്തനംതിട്ട : ശമ്പളം തടഞ്ഞുവയ്ക്കുന്ന സർക്കാർ നടപടിക്കെതിരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ എൻ.ടി.യു സായാഹ്ന ധർണ നടത്തി. കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സമസ്ത മേഖലയിലെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിന്റെ അവസാന ഉദാഹരണമാണ് ശമ്പളം നിഷേധിക്കൽ. സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും വഞ്ചിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം മനോജ്.ബി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് അനിത ജി.നായർ, ജില്ലാ സെക്രട്ടറി സനൽകുമാർ.ജി, മനോജ് ബി.നായർ, മനു.എൻ, ജ്യോതി ജി.നായർ, ഡോ.രമേഷ് എന്നിവർ സംസാരിച്ചു.