helath
കവിയൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിക്ക് ലഭിച്ച എൻ.എ.ബി.എച്ച് അംഗീകാരത്തിന്റെ എൻട്രിലെവൽ സർട്ടിഫിക്കേറ്റ്‌ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാജോർജിൽ നിന്ന് കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.ഡി ദിനേശ് കുമാർ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ.പാർവതി സി.എ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടഭാഗം എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

തിരുവല്ല: കവിയൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറിക്ക് ഗുണമേന്മ ഉറപ്പാക്കുന്ന എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. അംഗീകാരത്തിന്റെ എൻട്രിലെവൽ സർട്ടിഫിക്കേറ്റ്‌ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാജോർജിൽ നിന്നും കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം.ഡി ദിനേശ് കുമാർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പാർവതി സി.എ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടഭാഗം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.