കോന്നി: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കോന്നി - ചന്ദനപ്പള്ളി റോഡിലെ കോന്നി മിനി സിവിൽ സ്റ്റേഷന് എതിർവശത്ത്‌ ഇന്നലെ രാവിലെ 8 നാണ് സംഭവം. ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി സേവ്യറിനാണ് പരിക്കേറ്റത്. ആനക്കൂട് ഭാഗത്ത് നിന്ന് വന്ന കാറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ ഇതിനിടയിൽപ്പെടുകയായിരുന്നു. അപകടത്തിൽ തലയ്ക് ഗുരുതര പരിക്കേറ്റ സേവ്യറെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.