
പത്തനംതിട്ട : നഗരസഭ ഒൻപതാം വാർഡ് പട്ടംകുളത്ത് ആരംഭിക്കുന്ന സ്മാർട്ട് അങ്കണവാടിയുടെ നിർമ്മാണ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ആർ.സാബു അദ്ധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ആർ.അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ മണിയമ്മ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷമീർ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, നഗരസഭാ സെക്രട്ടറി സുധീർരാജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീദേവി, അഡ്വ.അബ്ദുൽ മനാഫ്, നിസാർ നൂർ മഹൽ, അമ്മിണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.