പത്തനംതിട്ട: നഗരസഭ കൗൺസിലിൽ ചർച്ച ചെയ്യാതെ ഇന്ന് നടത്തുന്ന നഗരസഭയുടെ അധീനതയിലുള്ള സ്റ്റേഡിയത്തിന്റെ നവീകരണ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് നഗരസഭ യു.ഡി .എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി പറഞ്ഞു. ജില്ലയുടെ പിതാവ് കെ കെ നായരുടെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് എങ്ങും പരാമർശിച്ചിട്ടില്ല. ടെൻഡർ എടുത്ത കമ്പനിയെക്കുറിച്ചും കൗൺസിലിൽ അറിയിച്ചിട്ടില്ല. യു ഡി എഫ് ഭരണസമിതികൾ ആർജിച്ച കോടികളുടെ ആസ്തിയായ സ്റ്റേഡിയത്തിന്മേലുള്ള നഗരസഭയുടെ അധികാരം എൽ.ഡി. എഫ് ഇല്ലാതാക്കിയതായും ജാസിം കുട്ടി ആരോപിച്ചു.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള തട്ടികൂട്ട് പരിപാടിയാണ് ഉദ്ഘാടനമെന്നും ജാസിം കുട്ടി പറഞ്ഞു.