06-ayur

പത്തനംതിട്ട : ഗവ. ആയുർവേദ ഡിസ്‌പെൻസറിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാജോർജ് സമ്മാനിച്ചു. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻ.എ. ബി .എച്ച്. മാനദണ്ഡ അടിസ്ഥാനത്തിൽ ഏറ്റവും മികവുറ്റ പ്രവർത്തനം കാഴ്ചവച്ചതിനാണ് പത്തനംതിട്ട ഗവ. ആയുർവേദ ഡിസ്‌പെൻസറിക്ക് അംഗീകാരം ലഭിച്ചത്.
പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കിർ ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, വാർഡ് കൗൺസിലർ അഡ്വ. റോഷൻ നായർ, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. വഹീദ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് നേട്ടം കൈവരിച്ചത്.