
പത്തനംതിട്ട : എം.എസ് മധു രചിച്ച 'ഇസ്രയേൽ വിലാപങ്ങളുടെ മതിലുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ കുമ്പളത്ത് പദ്മകുമാറിന് നൽകി നിർവഹിച്ചു. പത്തനംതിട്ട സംഘകല മുഖ്യ രക്ഷാധികാരി അഷറഫ് അലങ്കാർ അദ്ധ്യക്ഷതവഹിച്ചു.നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ പുസ്തകം പരിചയപ്പെടുത്തി,നോവലിസ്റ്റ് വിനോദ് ഇളകൊള്ളൂർ, സി. പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ചു, കവി ജയ അജിത്, കടമ്മനിട്ട കരുണാകരൻ,നോവലിസ്റ്റ് തെങ്ങമം ഗോപകുമാർ, ശ്രീകാന്ത്, കരുണാകരൻ പരുത്യാനിക്കൽ, ആസിഫ് സക്കീർ എന്നിവർ പ്രസംഗിച്ചു.