
പന്തളം: പൂഴിക്കാട് ഗവ. യു. പി സ്‌കൂളിന്റെ. വാർഷികാഘോഷവും യാത്രയയപ്പും പ്രീ പ്രൈമറി കലാമേളയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ വിടുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവരികയാണന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രീദേവി നമ്പ്യാർ അദ്ധ്യക്ഷയായിരുന്നു. പടയണി ആചാര്യൻ കടമ്മനിട്ട വാസുദേവൻ പിള്ള മുഖ്യാതിഥിയായിരുന്നു. കൗൺസിലർ പന്തളം മഹേഷ്, ശാരി.എസ്, കെ.പി .ചന്ദ്രശേഖരക്കുറുപ്പ്, ഡോ. പി.ജെ.പ്രദീപ് കുമാർ, ഗോപിനാഥൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപിക വിജയലക്ഷ്മിക്ക് ഉപഹാരം നൽകി.