ravuthar

പത്തനംതിട്ട: തിരക്കഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ നിസാം റാവുത്തർ (49) അന്തരിച്ചു. കടമ്മനിട്ടയിലെ വാടക വീട്ടിൽ ഇന്നലെ പുലർച്ചെ ഹൃദയാഘാദത്തെ തുടർന്നായിരുന്നു അന്ത്യം. നിസാം തിരക്കഥയെഴുതിയ 'ഒരു സർക്കാർ ഉത്പന്നം" എന്ന സിനിമ നാളെ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. സഖറിയായുടെ ഗർഭിണികൾ, റേഡിയോ, ബോംബെ മിഠായി എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ്. എൻഡോസൾഫാൻ ദുരിത ബാധിതരെക്കുറിച്ചുള്ള ആഫ്റ്റർ ദ ഡെല്യൂജ് എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡെത്ത് ഒഫ് സൗണ്ട്, കാസറ തുടങ്ങിയ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കടമ്മനിട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ്.

പഴകുളം പടിഞ്ഞാറ് നൂർ മഹലിൽ റിട്ട. സെയിൽ ടാക്സ് അസിസ്റ്റന്റ് കമ്മിഷണറും പൊതു പ്രവർത്തകനുമായ എസ്. മീരാസാഹിബിന്റെയും മസൂദയുടെയും മകനാണ്. ഭാര്യ: ഷെബീന. മക്കൾ: റസൂൽ, അജ്മി. സഹോദരങ്ങൾ: നിസ സക്കീർ, നിസാർ നൂർ മഹൽ (ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് ). കബറടക്കം ഇന്ന് പത്തിന് ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദ് കബർസ്ഥാനിൽ.